Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങളും അവാര്‍ഡും വിതരണം ചെയ്തു.
13/08/2016
മികച്ച വിജയം നേടിയ വൈക്കം മടിയത്തറ സ്‌ക്കൂളിലെ കുട്ടികള്‍ക്ക് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉപഹാരം നല്‍കുന്നു

വൈക്കം: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും അവാര്‍ഡും വിതരണം ചെയ്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നിലനിര്‍ത്തിപ്പോരുന്ന സ്‌ക്കൂളാണിത്. മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഡോക്ടര്‍മാര്‍ പുരസ്‌കാരം നല്‍കുന്നത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, പി.ടി.എ പ്രസിഡന്റ് സുകുമാരന്‍ നായര്‍, താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. വിനോദ്, ഹെഡ്മിസ്ട്രസ് ചന്ദ്രമതി എന്നിവര്‍ പ്രസംഗിച്ചു.