Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തി.
13/08/2016
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നടത്തിയ വൈക്കം ബ്ലോക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. 100 തൊഴില്‍ ദിനങ്ങള്‍ എന്നത് കര്‍ശനമായി നടപ്പിലാക്കുക, കാര്‍ഷിക മേഖലയിലെ പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക, ആസ്ഥി വര്‍ദ്ധിതപ്രവൃത്തികളിലെ അപാകതകള്‍ പരിഹരിക്കുക, ഭൂമിയുടെ ഘടനക്കനുസരിച്ചുള്ള ജോലികള്‍ അതാത് ബ്ലോക്കുകളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ബ്ലോക്ക് കമ്മിററി പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, ഐ.എന്‍.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍, ജെയ്‌ജോണ്‍ പേരയില്‍, ബാബു പുവനേഴത്ത്, കെ.വി ചിത്രാംഗദന്‍, ജോര്‍ജ്ജ് വര്‍ഗീസ്, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, വിജയമ്മ ബാബു, ജഗദ അപ്പുക്കുട്ടന്‍, ജെസി വര്‍ഗീസ്, രമാദേവി മനോഹരന്‍, സ്മിത പ്രിന്‍സ്, റംലത്ത് സലിം, പി.സി തങ്കരാജ്, വി.സി ജോഷി, പി.ആര്‍ രത്‌നപ്പന്‍, എം.ഡി സത്യന്‍, കെ.പി ജോസ്, പി.ഡി ജോര്‍ജ്ജ്, കെ.കെ ഷാജി, എം.കെ ജോര്‍ജ്ജ്, ജി.രാജീവ്, കെ.കെ പുഷ്‌കരന്‍, സി.എസ് സലിം, കെ.പി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.