പ്രതിജ്ഞ എടുത്തു.
13/08/2016
തലയോലപ്പറമ്പ്: സ്വാതന്ത്ര്യ സ്മരണ പുതുക്കി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്ത്തിച്ചുകൊള്ളാമെന്നു പ്രതിജ്ഞ എടുത്തു. ഗാന്ധിജി, നെഹ്റു തുടങ്ങിയവരെ ചടങ്ങില്‍ അനുസ്മരിച്ചു. ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി അതിനുള്ളില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തത്. സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍ പുതുവ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ ടി.ജെ ജോര്‍ജ്ജ്, ഫാദര്‍ ജോണ്‍ തടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.