Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയിലെ ഫയല്‍ കാണാതായ സംഭവം പോലീസ് അന്വേഷണത്തിന് തീരുമാനം
12/08/2016

വൈക്കം: നഗരസഭയില്‍ ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനു വേണ്ടി ഉള്ള നടപടികള്‍ നഗരസഭാ കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ ആണ് ബന്ധപ്പെട്ട ഫയല്‍ കാണാതായത്. മുന്‍മ്പ് ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയ ഹൈടെക്ക് ശ്മശാനം സ്ഥാപിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കി പരിശോധനയ്ക്കയക്കാന്‍ നിര്‍ദ്ദേശിച്ച ഫയലാണ് തൊട്ടടുത്ത ദിവസം ഓഫീസില്‍ നിന്നും അപ്രത്യക്ഷമായത്. ഇതേതുടര്‍ന്ന് ഓഫീസുതല അന്വേഷണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയും ഫയല്‍ കാണാതായ സംഭവത്തകുറിച്ച് അന്വേഷിക്കാന്‍ പോലീസ് സഹായം തേടുന്നതിന് ഏകകണ്ഠമായി തീരുമാനിക്കുകയും ആയിരുന്നു.
എല്‍ ഐ സി എപ്ലോയീസ് യൂണിയന്‍ വാങ്ങി നല്‍കിയ ആംബുലന്‍സ് ഓഗസ്റ്റ് 18ന് താലൂക്ക് ആശുപത്രിക്ക് നല്‍കുന്നതിനും തീരുമാനിച്ചു. നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഫീസടച്ച് സര്‍ട്ടിഫിക്കററുകള്‍ നല്‍കുന്നതിനും തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എ സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു വി കണ്ണേഴത്ത്, എസ് ഇന്ദിരാദേവീ, രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഡി രഞ്ജിത്ത്, ഹരിദാസന്‍ നായര്‍, അഡ്വ. വി വി സത്യന്‍, ആര്‍ സന്തോഷ്, അംബരീഷ്, നിര്‍മ്മലാ ഗോപി, സെക്രട്ടറി എസ് ബിജു എന്നിവര്‍ സംസാരിച്ചു.