Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വിച്ച് ഓണ്‍ കര്‍മ്മം
12/08/2016
ഡിജിററല്‍ സംവിധാനത്തോടു കൂടിയ സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

വൈക്കം: ഡിജിററല്‍ സംവിധാനത്തോടു കൂടിയ സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. പി.ടി.എ മെമ്പര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, കടുത്തുരുത്തി ഡി.ഇ.ഒ എം.എം ചന്ദ്രന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, ഹെഡ്മിസ്ട്രസ്സ് പ്രീതാ രാമചന്ദ്രന്‍, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തലേദിവസം വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പുകളുമായി കുട്ടികള്‍ പോളിംഗ് ബൂത്തില്‍ എത്തി. പോളിംഗ് ഓഫീസര്‍ ഇടതു ചൂണ്ടുവിരലില്‍ മഷിപുരട്ടി, വോട്ടേഴ്‌സ് രജിസ്റ്ററില്‍ ഒപ്പിട്ട് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഡിജിററലായി കുട്ടികള്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് ഓരോ ക്ലാസ് ലീഡര്‍മാരെയും തെരഞ്ഞെടുത്തു. സ്‌ക്കൂള്‍ ലീഡറായി ടി.ഒ കാര്‍ത്തിക്, ചെയര്‍മാനായി സുജിത്ത് ലാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.