Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
12/08/2016

വൈക്കം: ലൈററ് ആന്റ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കേരള വൈക്കം മേഖലാ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നാളെ ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ നടക്കും. രാവിലെ 10.30ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.ആര്‍ രാജശേഖരന്‍ സംഗമം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ശിവാനന്ദന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബോണി കുര്യന്‍, അനീഷ് എന്നിവര്‍ പ്രസംഗിക്കും. വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന ഓര്‍ഗനൈസര്‍ റോബര്‍ട്ട് മാത്യു ഉദ്ഘാടനം ചെയ്യും. രാജീവ് കുറവിലങ്ങാട് മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന അംഗങ്ങളെ സംസ്ഥാന ട്രഷറര്‍ പി.എച്ച് ഇക്ബാല്‍ ആദരിക്കും. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ വിജയന്‍ രാമപുരം സി.കെ ആശ എം.എല്‍.എയെ സ്വീകരണം നല്‍കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം സി.പി ദാസനും, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് വിജയാ ഫാഷന്‍ ജുവല്വറി ഉടമ ജി.വിനോദും നിര്‍വഹിക്കും. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, വാര്‍ഡ് മെമ്പര്‍ ബിന്ദു അജി, എസ്.എ.എസ് സുബൈര്‍, ജി.കെ ഷാജി എന്നിവര്‍ പ്രസംഗിക്കും.