Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രൂപീകരണ യോഗം
12/08/2016

വൈക്കം: ഇന്ത്യന്‍ പീപ്പിള്‍സ് തീയേററര്‍ അസോസിയേഷന്റെ വാഴമന മുട്ടുങ്കല്‍ യൂണിററ് രൂപീകരണ യോഗം വിളയങ്ങാട്ടില്‍ പ്രഭാകരന്റെ വസതിയില്‍ ചേര്‍ന്നു. ഇപ്‌ററ സംസ്ഥാന സെക്രട്ടറിയും വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. ഇപ്‌ററ മണ്ഡലം കമ്മററി അംഗം മുരളി വാഴമന അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി എസ് മുരളീധരന്‍, ജോയിന്റ് സെക്രട്ടറി സി ററി അപ്പുക്കുട്ടന്‍, ലിററില്‍ ഇപ്‌ററ ഡയറക്ടര്‍ മോഹന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഭാരവാഹികളായി വാര്‍ഡ്‌മെമ്പര്‍ സുലോചന പ്രഭാകരന്‍ (രക്ഷാധികാരി), ഡേവിഡ് (പ്രസിഡന്റ്), ഗിരീഷ് (വൈ.പ്ര.) പി കെ ബിജു (സെക്രട്ടറി), രമേശന്‍ (ജോ.സെ.), പ്രകാശന്‍ (ഖജാന്‍ജി), എന്നിവരെയും കമ്മററി അംഗങ്ങളായി അജയന്‍, ശിവന്‍കുട്ടി, മധു, തമ്പി, ഉണ്ണി, ശ്യാം എന്നിവരെയും തിരഞ്ഞെടുത്തു.