Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ എസ് എസ് യൂണിററിന്റെ ഉദ്ഘാടനം
11/08/2016
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി ആരംഭിച്ച എന്‍ എസ് എസ് യൂണിററിന്റെ ഉദ്ഘാടനം വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി ആരംഭിച്ച എന്‍ എസ് എസ് യൂണിററിന്റെ ഉദ്ഘാടനം വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ടി കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത്, പ്രിന്‍സിപ്പല്‍ വി പി ശ്രീദേവി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി കെ സുജ, ഹെഡ്മാസ്റ്റര്‍ പി കെ ഹരിദാസ്, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സരസമ്മ, അജിത എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 2015-16 അദ്ധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ് എസ് എല്‍ സി, ഹയര്‍സെക്കന്ററി ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് പി ടി എ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും വിതരണം ചെയ്തു.