Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋഷഭവാഹനം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
29/11/2015
അഷ്ടമി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഋഷഭവാഹനം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വൈക്കത്തപ്പന്റെ വാഹനമായ കാളയുടെ (ഋഷഭം) പുറത്ത് സര്‍വ്വാഭരണവിഭുഷിതനായ ഭഗവാനെ എഴുന്നള്ളിച്ചത് വിശ്വാസികള്‍ മിഴിയടക്കാതെ പ്രാര്‍ത്ഥനാപൂര്‍വ്വം കണ്ടുനിന്നു. ഇത് ക്ഷേത്രത്തെ അഞ്ച് പ്രാവശ്യം വലംവെച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഏകദേശം നൂറ് കിലോ വെള്ളിയില്‍ നിര്‍മിതമായ കാളയെ മനോഹരമായി അലങ്കരിച്ചാണ് എഴുന്നള്ളിച്ചത്. അവകാശികളായ മൂസതുമാര്‍ തണ്ടിലേററി എഴുന്നള്ളിച്ചത് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.