Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും
11/08/2016
ഇടവട്ടം ഗുരുകൃപ പുരുഷ സ്വയംസഹായ സംഘത്തിന്റ വാര്‍ഷികവും കുടുംബസംഗമവും സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഇടവട്ടം ഗുരുകൃപ പുരുഷ സ്വയംസഹായ സംഘത്തിന്റ വാര്‍ഷികവും കുടുംബ സംഗമവും സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടവട്ടം വാഴയില്‍ നടന്ന യോഗത്തില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കെ.പി സന്തോഷ്‌കുമാര്‍, വി.കെ സോമരാജന്‍, ടി.എന്‍ മോഹനന്‍, ഡോ. അലക്‌സ്, കെ.ടി ഉഷ, വി.ഭാസ്‌കരന്‍, ലീനാ ഡി.നായര്‍, പി.കെ മല്ലിക, എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് പാലിയേററീവ് കെയര്‍ഫണ്ട് സ്വീകരിക്കല്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ചികിത്സാ സഹായ വിതരണം, പെന്‍ഷന്‍ വിതരണം, ഔഷധ കിററ് വിതരണം എന്നിവ നടത്തി.