Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ്വഅദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും യോഗം
11/08/2016

വൈക്കം: വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പൂര്‍വ്വഅദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും യോഗം സ്‌കൂള്‍ അങ്കണത്തില്‍ നടത്തി. പി ടി എ പ്രസിഡന്റ് ററി എസ് തങ്കമണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. ഭാരവാഹികളായി സി എസ് മോഹന്‍കുമാര്‍ (പ്രസിഡന്റ്), രതീഷ് എസ് (സെക്രട്ടറി), രാജേഷ് സി എം, വിനയകൃഷ്ണന്‍ (ജോ.സെ.) എന്നിവരെയും കമ്മററി അംഗങ്ങളായി രാധാകൃഷ്ണന്‍ നായര്‍, വിശ്വംഭരന്‍, ജിജി, രാജന്‍, മനോജ്, സോണി, കെ എസ് രഘുനാഥ്, ററി എസ് തങ്കമണി, പി എസ് ചന്ദ്രന്‍, കെ എസ് വിജയകുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.