Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ബോധവല്‍ക്കരണ കഥാപ്രസംഗ പരിപാടി
11/08/2016

വൈക്കം: ഭാരത സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ സോങ് ആന്റ് ഡ്രാമ ഡിവിഷന്റെ സഹകരണത്തോടെ ആരോഗ്യ ബോധവല്‍ക്കരണ കഥാപ്രസംഗ പരിപാടി നടത്തി. കാഥിക സീന പള്ളിക്കരയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. തുറുവേലിക്കുന്ന് വിപഞ്ചിക സാംസ്‌ക്കാരികവേദി, ഉദയനാപുരം പഞ്ചായത്തിലെ യുവജനക്ഷേമബോര്‍ഡ് യൂത്ത്‌സെന്റര്‍, യൂത്ത് കോ-ഓര്‍ഡിനേററര്‍ ബ്രിജിത്ത്‌ലാല്‍ വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്.