Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും
11/08/2016

വൈക്കം: കേരള സ്റ്റേററ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിററിന്റെ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. യൂണിററ് പ്രസിഡന്റ് കെ ജി മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി ബാഹുലേയന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ഗോപി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മററി മെമ്പര്‍ സി കെ രാമാനുജന്‍നായര്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ സി കുമാരന്‍ സംസ്ഥാന സമ്മേളന പ്രമേയങ്ങളും സംഘടനാ രേഖയും അവതരിപ്പിച്ചു. പി എ അബ്ദുള്‍ അസീസ്, എം ജി രാമചന്ദ്രപണിക്കര്‍, സി എന്‍ മഹിളാമണി എന്നിവര്‍ പ്രസംഗിച്ചു.