Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വര്‍ഗ്ഗാരോഹണ കൊംബ്രേരിയ തിരുനാള്‍
11/08/2016

വൈക്കം: ചരിത്രപ്രസിദ്ധ മരിയന്‍-ചാവറ തീര്‍ത്ഥാടനകേന്ദ്രമായ ചേര്‍ത്തല-പള്ളിപ്പുറം ഫൊറോനപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ കൊംബ്രേരിയ തിരുനാള്‍ ആഘോഷം ആഗസ്റ്റ് 22 വരെ നടക്കും. തിരുനാള്‍ ആഘോഷത്തിന് ഇന്ന് കൊടിയേറും. ഫാ.ജോസ് ഒഴലക്കാട്ട് കൊടിയേററ് കര്‍മ്മം നിര്‍വ്വഹിക്കും. പ്രധാന തിരുനാള്‍ ആഘോഷം ആഗസ്റ്റ് 14, 15 തീയതികളില്‍ നടത്തും. എട്ടാമിടം തിരുനാള്‍ 22ന് ആഘോഷിക്കും. എറണാകുളം -അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പത്തനംതിട്ട രൂപത മെത്രാന്‍ മോസ്റ്റ് റവ.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, കോഴിക്കോട് രൂപതാമെത്രാന്‍ റവ.ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ തിരുനാളില്‍ പങ്കെടുക്കും. വേസ്പരദിനമായ 14ന് ഡോ.ജോര്‍ജ് കോയിപ്പറമ്പില്‍ വചനസന്ദേശം നല്‍കും. തിരുനാള്‍ ദിനമായ 15ന് രാവിലെ 5 മുതല്‍ 8 വരെ ദിവ്യബലികള്‍, 8ന് വികാരികുര്‍ബാന തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷവും നടത്തും. 10ന് ആഘോഷമായ തിരുനാള്‍ ബലിയില്‍ ഡോ.ജോര്‍ജ്ജ് ഞാറക്കുന്നേല്‍ വചനസന്ദേശം നല്‍കും. 11ന് മാട്ടേല്‍ പള്ളി, 12ന് ലത്തീന്‍ റീത്ത്, 1.30ന് സുറിയാനി എന്നിവിടങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കും. രാത്രി 9.30ന് സമാപനബലിയും തുടര്‍ന്ന് രൂപം കയററലും നടക്കും. 22 വരെ എല്ലാദിവസവും വൈകിട്ട് 4.30ന് ദിവ്യബലിയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം തീരദേശമേഖലയിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നും, വൈക്കത്തുനിന്നും പള്ളിക്കടവിലേയ്ക്ക് രാത്രി 10 മണിവരെ സ്‌പെഷ്യല്‍ ബോട്ട് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും വികാരി ഫാ.ജോസ് ഒഴലക്കാട്ട് അറിയിച്ചു. പത്രസമ്മേളനത്തില്‍ ജോബി ജോസഫ് പഴയകടവില്‍ തട്ടാംപറമ്പില്‍, കുരുവിള ജോസഫ് പറത്തറ പുച്ചത്താലില്‍, പ്രസുദേന്തി സി ററി ജോസഫ് ചണ്ണാപ്പള്ളി, രാജേഷ് തോമസ്, ജോജി ജോസഫ്, സാബു കരിയില്‍ എന്നിവര്‍ പങ്കെടുത്തു.