പരിസ്ഥിതി കാര്‍ഷിക വിജ്ഞാന മത്സരം
11/08/2016
വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരിസ്ഥിതി കാര്‍ഷിക വിജ്ഞാന മത്സരത്തില്‍ വൈക്കം ഗവ.ബോയ്സ് ഹൈസ്കൂളിലെ ജയശങ്കര്‍ പി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെച്ചൂര്‍ ഗവ.ദേവീവിലാസം ഹൈസ്കൂളിലെ അര്‍ച്ചന സി ജെ 2-ാം സ്ഥാനവും, വൈക്കം എസ് എം എസ് എന്‍ എച്ച് എസിലെ മൃദുല്‍ വി ജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 25 സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ഫൈനല്‍ മത്സരത്തില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കററും വിതരണം ചെയ്യുമെന്ന് കോര്ഡിനേററര്മാരായ പി സോമന്‍പിള്ള, കെ രമേശന് എന്നിവര്‍ അറിയിച്ചു.