Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന്റെ ടൂറിസം പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ നഗരസഭ പണികഴിപ്പിച്ച ബീച്ചിനെപ്പററിയുള്ള വിവാദങ്ങള്‍ ഇന്നും തൂടരുന്നു
10/08/2016
വൈക്കം നഗരസഭാ ബീച്ചിനെ രണ്ടായി പകുത്ത് ഓട കീറിയ നിലയില്‍.

വൈക്കം: ഒരു കാലത്ത് ഏറെ പ്രതീക്ഷകളോടെ നഗരത്തിന്റെ ടൂറിസം പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ നഗരസഭ പണികഴിപ്പിച്ച ബീച്ചിനെപ്പററിയുള്ള വിവാദങ്ങള്‍ക്ക് ഇന്നും കുറവില്ല. യു.ഡി.എഫ് ഭരണകാലത്ത് ജില്ലാടൂറിസം പ്രമോഷന്‍ കമ്മിററിയുടെ നേതൃത്വത്തി്ല്‍ ബീച്ചില്‍ ആരംഭിച്ച ടൂറിസം പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ നഗരസഭയുടെ ഭരണകാലത്ത് വാക്ക് വേ, മിനി തീയററര്‍, കുട്ടികളുടെ കളിസ്ഥലം, ഫുഡ് കോര്‍ട്ട്, മിനി ബോട്ടുജെട്ടി, മിനി സ്റ്റേഡിയം എന്നിവ വിഭാവന ചെയ്ത് നിര്‍മാണം ആരംഭിച്ചതാണ്. 98 ലക്ഷം രൂപയുടെ നിര്‍മാണജോലികളാണ് തുടങ്ങി വച്ചത്. അന്നു സി.പി.എം എതിര്‍പ്പിനെ തുടര്‍ന്ന് പണികള്‍ നിലച്ചു. പുതിയ നഗരസഭ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍മ്മാണം തുടര്‍ന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെതുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നിര്‍ത്തി വെപ്പിച്ചു. നിലവില്‍ ഏകദേശം 30 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നിട്ടുള്ളത്. നഗരസഭാ ബീച്ചിനെ രണ്ടായി പകുത്തു നാലടി വീതിയില്‍ ഓട കീറുകയും കായലിലേക്കുള്ള സംരക്ഷണഭിത്തി പൊളിക്കുകയും ചെയ്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്. കായലിലേക്ക് മലിനജലം ഒഴുക്കുന്ന ഒരു ഓട ബീച്ചിലേക്കുള്ള പ്രവേശനകവാടത്തില്‍ തന്നെയുണ്ട്. ബീച്ചിനു കിഴക്കുഭാഗത്തുള്ളവരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. മഴക്കാലമാകുന്നതോടെ പ്രദേശം വെള്ളക്കെട്ടിലാകും. ഇതിനു പരിഹരമായി ബീച്ചിന്റെ അരികുചേര്‍ന്ന് ഓട നിര്‍മിക്കുകയെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. ബീച്ചിന്റെ ആവശ്യത്തിനായി സര്‍ക്കാര്‍ നഗരസഭയ്ക്ക് പതിച്ചു നല്‍കുകയും കായല്‍ നികത്തി നഗരസഭ ബീച്ചാക്കി മാററുകയും ചെയ്ത സ്ഥലമാണിത്. ഇതിന്റെ കുറേ ഭാഗം കാടു പിടിച്ചു കിടക്കുകയുമാണ്. ഇതിനെ രണ്ടായി മുറിക്കുന്നതോടെ കുറേഭാഗം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയും കാലാന്തരത്തില്‍ കൈയ്യേററക്കാരുടെ കൈവശം എത്തുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥലം കാടു പിടിക്കുകയും അന്യാധീനപ്പെട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിന്റെ തുടക്കമാണ് ആലോചനയില്ലാതെ സ്ഥലത്തിനു നടവിലൂടെ ഓട കീറിയതു സൂചിപ്പിക്കുന്നതെന്നാണ് ആരോപണം. ബീച്ചിലേക്കുള്ള വഴിയില്‍ ശില്‍പ ഉദ്യാനവും നിലവാരമുള്ള റോഡും പൂര്‍ത്തിയായതോടെ ബീച്ചിലേക്കുള്ള സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ജങ്കാര്‍ സര്‍വീസ് തുടങ്ങിയതോടെ കൂടുതല്‍ ആളുകളും വാഹനങ്ങളും ഇവിടേക്ക് വരുന്നുണ്ട്. ബീച്ചിനോട് ചേര്‍ന്നാണ് പുതിയതായി അനുവദിച്ച ഡി.വൈ.എസ്.പി ഓഫീസും പ്രവര്‍ത്തിക്കുന്നത്. നഗര വികസനത്തിനുള്ള ഏററവും അനുയോജ്യമായ രീതിയായ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യവികസനം ഇവിടെ നടത്തുകയും കൂടുതല്‍ ആളുകളെ ഇങ്ങോട്ട് എത്തിക്കുകയും ചെയ്താല്‍ നഗരത്തില്‍ എത്തുന്നവരുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും.