Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂത്താലം ഭക്തിയുടെ വര്‍ണ്ണകാഴ്ചയായി.
29/11/2015
വൈക്കത്തഷ്ടമി ഏഴാം ഉത്സവ ദിവസം ധീവരസഭ മഹിളാ വിഭാഗം നടത്തിയ താലപ്പൊലി
അഷ്ടമി മഹോത്സവത്തിന്റെ ഏഴാം ദിവസം ധീവരസഭ ജില്ലാ കമ്മിററിയുടെ നേതൃത്വത്തില്‍ ധീവര മഹിളാസഭ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താലം ഭക്തിയുടെ വര്‍ണ്ണകാഴ്ചയായി. അസ്തമയ സൂര്യന്റെ തങ്കപ്രഭയില്‍ ആയിരക്കണക്കിന് വനിതകള്‍ പൂത്താലമേന്തി ക്ഷേത്രത്തിലേക്ക് നീങ്ങി. പൂത്താലത്തിന്റെ ദീപപ്രകാശനം ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന്‍ നിര്‍വഹിച്ചു. ചെണ്ടമേളം, പമ്പമേളം, പഞ്ചവാദ്യം, മുത്തുക്കുടകള്‍, ഗജവീരന്‍ എന്നിവ പൂത്താലത്തിന് അകമ്പടിയായി. ധീവരസഭ ജില്ലാ കമ്മിററി ആസ്ഥാനത്തുനിന്നും ആരംഭിച്ച പൂത്താലം ബീച്ച് റോഡ്, ബോട്ടുജെട്ടി, പടിഞ്ഞാറെനട വഴി ക്ഷേത്രനടയിലെത്തി ദേവസന്നിധിയില്‍ സമര്‍പ്പിച്ചു. താലൂക്ക് പ്രസിഡന്റ് കെ.വി മനോഹരന്‍, സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, ശിവദാസ് നാരായണന്‍, ആര്‍.സുരേഷ്, പി.എന്‍ രഘു, ഭൈമി വിജയന്‍, മഹിളാ നാരായണന്‍, ഷീബാ രമേശന്‍, മണി ചിദംബരന്‍, അമ്പിളി, രമേഷ്, സ്മിതാ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.