Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍ കൃഷിയുടെ ഉദ്ഘാടനം
10/08/2016
ചെമ്പ് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആരംഭിച്ച കരനെല്‍ കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആരംഭിച്ച കരനെല്‍ കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ സനില്‍കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്നാണ് കൃഷ്ണംതുരുത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് കരനെല്‍കൃഷി നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാമോള്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. ജി.ഷീബ, സീന ബിജു, വാര്‍ഡ് മെമ്പര്‍ എം.കെ സനില്‍കുമാര്‍, കൃഷി ഓഫീസര്‍ പി.പി ശോഭ, കൃഷി അസിസ്റ്റന്റ് ദിലീപ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജിത, വി.കെ പുഷ്‌ക്കരന്‍ എന്നിവര്‍ പങ്കെടുത്തു.