Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വിററ് ഇന്‍ഡ്യാ ദിനാചരണം നടത്തി.
10/08/2016
ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നടത്തിയ ക്വിററ് ഇന്‍ഡ്യാ ദിനാചരണം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്വിററ് ഇന്‍ഡ്യാ ദിനാചരണം നടത്തി. ഗാന്ധിസ്മൃതിഭവന്‍ ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.എസ് നന്ദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗാന്ധിസ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ശാന്ത, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് അക്കരപ്പാടം ശശി, നഗരസഭ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാര്‍, നന്ത്യാട്ട് രാധാകൃഷ്ണന്‍, ടി.എന്‍ അജിത്കുമാര്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.