Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിരോഷിമ-നാഗസാക്കി അനുസ്മരണം
10/08/2016

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹിരോഷിമ-നാഗസാക്കി അനുസ്മരണം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നടത്തിയ ക്യാന്‍വാസ് ചിത്രരചനയുടെ ഉദ്ഘാടനം സ്ഥപതി ഡയറക്ടര്‍ കൃഷ്ണകുമാര്‍ വര്‍മ നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ലത അധ്യക്ഷത വഹിച്ച അനുസ്മരണയോഗം വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, വി.എസ് ജോഷി, ഷാജി, സുജാത, പി.ആര്‍ ബിന്ദുമോള്‍, വിജയശ്രീ, ലാലി മാത്യു, ബിന്ദു എന്നിവര്‍ പങ്കെടുത്തു.