Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടായിരിക്കുന്ന തൊഴില്‍ പ്രതിസന്ധി പരിഹരിക്കണം
10/08/2016

വൈക്കം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടായിരിക്കുന്ന തൊഴില്‍ പ്രതിസന്ധി പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ബ്ലോക്ക് കമ്മിററി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ മൂലം ആറ് മാസത്തോളമായി തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ്. പദ്ധതിയുടെ ആരംഭകാലത്ത് കാര്‍ഷികമേഖലയിലെ തൊഴിലുകള്‍ക്കാണ് പ്രാധാന്യം കൊടുത്തതെങ്കില്‍ ഇപ്പോള്‍ റോഡ് നിര്‍മാണം, കെട്ടിടനിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍കൂടി ഏറ്റെടുക്കണമെന്നാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കാവശ്യമായ വസ്തുക്കളുടെ വില നിശ്ചയിക്കുന്നത് വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കിലായതിനാല്‍ ടെണ്ടര്‍ ഏറെറടുക്കാന്‍ കരാറുകാര്‍ തയ്യാറല്ല. റോളറും മിക്‌സര്‍ മെഷീനും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൂടി വന്നതോടെ ആസ്തിവര്‍ദ്ധിതപ്രവര്‍ത്തനങ്ങള്‍ നിലച്ച സാഹചര്യമാണ്. ഇതാണ് തൊഴിലുറപ്പ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ട് കാര്‍ഷികമേഖലയിലെ തൊഴിലുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ 12ന് വൈക്കം ബ്ലോക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് വി.ടി ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, അഡ്വ. പി.വി സുരേന്ദ്രന്‍, എം.വി മനോജ്, കെ.ആര്‍ സജീവന്‍, സി.എം ഫിലിപ്പ്, കെ.വി ചിത്രാംഗദന്‍, ബാബു പുവനേഴത്ത്, കെ.പി ജോസ്, ജോര്‍ജ്ജ് വര്‍ഗീസ്, വിജയമ്മ ബാബു, ഓമന പാലക്കുളം, ജെസ്സി വര്‍ഗീസ്, എന്‍.ഒ വാസന്തി, രമാദേവി മനോഹരന്‍, ശ്രീദേവി അനിരുദ്ധന്‍, ജഗദ അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.