Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു.
10/08/2016
യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന് സാഹിത്യകാരന്‍ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ സമ്മാനിക്കുന്നു

വൈക്കം: വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന് സാഹിത്യകാരന്‍ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ സമ്മാനിച്ചു. വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫ് ഗൗരീദാസന്‍ നായര്‍ പിതൃസ്മരണ നടത്തി. ഡോ. പള്ളിപ്പുറം മുരളി അവാര്‍ഡിനര്‍ഹമായ പുസ്തകം പരിചയപ്പെടുത്തി. ഭീമാ ബാലസാഹിത്യ അവാര്‍ഡ് നേടിയ പി.കെ ഗോപിയെയും, ആലങ്കോടിനെയും സി.കെ ആശ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. മുകുന്ദന്‍ പൂത്തോട്ടയുടെ പുല്ലാങ്കുഴല്‍ വായനയും, മണര്‍കാട് ശശികുമാറിന്റെ ആലങ്കോട് കവിതകളുടെ ആവിഷ്‌കാരവും ഉണ്ടായിരുന്നു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി കെ.ബിനു, നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ രമേശന്‍, മാധ്യമപ്രവര്‍ത്തക ശ്രീപാര്‍വതി, ആനിക്കാട് ഗോപിനാഥ്, സാംജി ടി.വി പുരം, എം.ഡി ബാബുരാജ്, സുബ്രമണ്യന്‍ അമ്പാടി, പി.ജി ഷാജിമോന്‍, എലിക്കുളം ജയകുമാര്‍, എം.പ്രശാന്ത്, ശ്രീലത അജിത്ത്, പി.എസ് മുരളീധരന്‍, സലിം മുല്ലശ്ശേരി, അരവിന്ദന്‍ കെ.എസ് മംഗലം, ജോസ് ചമ്പക്കര എന്നിവര്‍ പ്രസംഗിച്ചു.