Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനശേഷം വസ്ത്രനിര്‍മാണ യൂണിററ് പ്രവര്‍ത്തനം ആരംഭിച്ചില്ല
08/08/2016
ഉദ്ഘാടനത്തിനുശേഷവും അടഞ്ഞുകിടക്കുന്ന തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വനിതാ വസ്ത്രനിര്‍മാണയൂണിററ്


തലയോലപ്പറമ്പ്: ഏറെ പ്രതീക്ഷകളോടെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ചന്തത്തോടിനുസമീപം പണികഴിപ്പിച്ച വനിതാ വസ്ത്രനിര്‍മാണ യൂണിററ് ഉദ്ഘാടനശേഷം ഇതുവരെ തുറന്നിട്ടില്ല. നിരവധി വീട്ടമ്മമാര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇവിടെ കെട്ടിട നിര്‍മാണം ആരംഭിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തത്. പഞ്ചായത്ത് ഫണ്ടും ഇതിനുവേണ്ടി വിനിയോഗിച്ചിരുന്നു. ഇരുപതിലധികം പേര്‍ക്ക് ദിവസേന പണി ലഭിക്കാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലായ്മയാണ് നിര്‍മാണയൂണിററിനെ ഇന്നും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പണികള്‍ ആരംഭിച്ച സമയത്ത് ചില പഞ്ചായത്ത് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ഇവരുടെയെല്ലാം എതിര്‍പ്പുകളെ അവഗണിച്ച് പണികള്‍ മുന്നോട്ടുനീങ്ങി. എല്‍.ഡി.എഫ് ഭരണസമിതി മാറി യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും വസ്ത്രനിര്‍മാണ യൂണിററ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഇതുവരെയും ഒരു നടപടികളും ഉണ്ടായിട്ടില്ല. വസ്ത്രനിര്‍മാണ യൂണിററ് പ്രവര്‍ത്തനക്ഷമമാക്കി കരുതലോടെയുള്ള ചില പണികള്‍ക്ക് അവസരമൊരുക്കിയാല്‍ പഞ്ചായത്തിന്റെ നല്ലൊരു വരുമാനമാര്‍ഗമായി ഈ അടഞ്ഞുകിടക്കുന്ന കെട്ടിടത്തെ ഉപയോഗപ്രദമാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിലും കേന്ദ്രസര്‍ക്കാരിലും ഇതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തുവാന്‍ എം.പിയെയും, എം.എല്‍.എയെയും സമീപിക്കാന്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങണം.