Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷത്തൈ നട്ടു.
08/08/2016
അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പില്‍ നടത്തിയ വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ. ബിനു നിര്‍വഹിക്കുന്നു.


തലയോലപ്പറമ്പ്: അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. വൈക്കം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 1001 തൈകള്‍ നടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.ബിനു നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി, ഹെഡ്മിസ്ട്രസ് ശ്രീലത, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, കെ.കെ ചന്ദ്രബാബു, അനി ചെള്ളാങ്കല്‍, രഘുവരന്‍, പി.കെ രാധാകൃഷ്ണന്‍, മുരുകദാസ്, അജിത് പ്രസാദ്, രമേശന്‍, ബാബു എന്നിവര്‍ പങ്കെടുത്തു