Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വിററ് ഇന്ത്യാ ദിനാചരണം
08/08/2016

വൈക്കം: ചെമ്പില്‍ അനന്ത പത്മനാഭന്‍ വലിയ അരയന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്ക് ഗാന്ധി സ്മൃതിഭവന്‍ ഹാളില്‍ ക്വിററ് ഇന്ത്യാ ദിനം ആചരിക്കുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി എസ് നന്ദന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ക്വിററ് ഇന്ത്യാ ദിനാചരണ സമ്മേളനം വൈക്കം നഗരസഭാദ്ധ്യക്ഷന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് അക്കരപ്പാടം ശശി, നഗരസഭാ കൗണ്‍സിലര്‍ പി ശശിധരന്‍, ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് പി ജി ബിജുകുമാര്‍, കൃഷ്ണകുമാര്‍ വര്‍മ്മ, നന്ത്യാട്ട് രാധാകൃഷ്ണന്‍, അജിത് തൈലംപറമ്പില്‍, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.