മാബൈല്‍ ഫോണ്‍ കോള്‍ വിളിക്കാന്‍ വാങ്ങിയശേഷം മുങ്ങിയ യുവാക്കളെ പോലീസ് പിടികൂടി.
06/08/2016
വൈക്കം: കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം ബസ് കാത്തുനിന്ന കോതനല്ലൂര്‍ സ്വദേശിയായ വൃദ്ധന്റെ മൊബൈല്‍ ഫോണ്‍ കോള്‍ വിളിക്കാന്‍ വാങ്ങിയശേഷം മുങ്ങിയ യുവാക്കളെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചക്ക് മൂന്നിനാണ് സംഭവം. വീട്ടിലേക്ക് ഫോണ്‍ ചെയ്യാനെന്നു പറഞ്ഞ് മൊബൈല്‍ വാങ്ങിയശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കട്ടപ്പന കോടിമുട്ട് വിള അനന്തുരാജ് (24), കട്ടപ്പന താഴത്തേടത്ത് ജിത്തു (24) എന്നിവരെയാണ് എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസിനെക്കണ്ട് ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് ഇവരെ കുടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.