Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
06/08/2016

വൈക്കം: നഗരം മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ്, പോലീസ് അധികാരികളെയും സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പയിന്‍ നടത്തുന്നതിന് വൈക്കം റസിഡന്റ്‌സ് വെല്‍ഫയര്‍ ആന്റ് ചാരിററബിള്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഭാരവാഹികളായി കെ.ശിവപ്രസാദ് (പ്രസിഡന്റ്), ജോര്‍ജ്ജ് വര്‍ഗീസ്, ടി.എ അശോകന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.വിജയകുമാര്‍ (സെക്രട്ടറി), കുഞ്ഞുമോന്‍, പി.രവീന്ദ്രന്‍ നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.കെ അനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.