Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഫെഡറേഷന്‍
05/08/2016
അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണാ സമരം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

വൈക്കം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച ശമ്പളം പൂര്‍ണ്ണമായി ഓണത്തിന് മുന്‍മ്പ് നല്‍കണമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യൂ സി) വൈക്കം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണാ സമരം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് എം ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് പുഷ്പമണി സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, എ ഐ ടി യു സി താലൂക്ക് സെക്രട്ടറി കെ എസ് രത്‌നാകരന്‍, എം കെ ശീമോന്‍, ടി പി സുശീല, ടി സി പുഷ്പരാജന്‍, സമീന എന്നിവര്‍ പ്രസംഗിച്ചു.