Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുദ്ധജല വിതരണപദ്ധതി
05/08/2016

വൈക്കം: വൈക്കം നഗരസഭയ്ക്ക് മാത്രമായി പുതിയ ശുദ്ധജല വിതരണപദ്ധതി നടപ്പിലാക്കണമെന്ന് ആള്‍ കേരള വാട്ടര്‍ അഥോറിട്ടി എംപ്ലോയീസ് യൂണിയന്‍ വൈക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 1982-ല്‍ ആരംഭിച്ച വൈക്കം നഗരസഭ ജലവിതരണ പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകള്‍ കാലപ്പഴക്കം വന്ന് തുരുമ്പെടുത്തവയാണ്. 2012-ല്‍ പുതിയ പമ്പിംഗ് ചെയിന്‍ സ്ഥാപിച്ചുവെങ്കിലും വിതരണ ശൃംഖല പഴയുതന്നെ തുടരുന്നത് സുഗമമായ കുടിവെള്ള വിതരണത്തെ ഏറെ ബാധിക്കുന്നുണ്ട്. പുതിയ പമ്പിംഗ് ചെയിനിലൂടെ 25ലക്ഷം ലിററര്‍ വെള്ളം നഗരത്തില്‍ എത്തുന്നുണ്ട്. ഇതു സംഭരിക്കുന്നതിനായി നിലവില്‍ കേരളവാട്ടര്‍ അഥോറിട്ടി ഓഫീസ് കോമ്പൗണ്ടില്‍ ഉള്ള 64സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി ടാങ്ക് പണിയുകയും വിതരണലൈനുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് എ ഐ ററി യൂ സി ആവശ്യപ്പെട്ടു. വി എം മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളം എ ഐ ററി യൂ സി ദേശീയ സമിതിയംഗം ററി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം എം ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗം പി സുഗതന്‍, എഐടിയൂസി മണ്ഡലം കണ്‍വീനര്‍ രത്‌നാകരന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍, കെ ചന്ദ്രമോഹന്‍, യൂണിയന്‍ ജില്ല ജോയിന്റ് കണ്‍വീനര്‍ ഇ കെ ദിനേശന്‍, ടി ഡി പ്രസാദ്, സാബു ജോസഫ്, ശിവന്‍ ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.