Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യ പുരസ്‌ക്കാരം
05/08/2016

വൈക്കം: വിഖ്യാതസാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ പേരില്‍ യുവകലാസാഹിതി യു എ ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്‌ക്കാരം മികച്ച കാവ്യപുസ്തകത്തിന് ആലങ്കോട് ലീലാകൃഷ്ണന് നല്‍കും. ആലങ്കോടിന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്കാണ് അവാര്‍ഡ്. നാളെ വൈകിട്ട് 4ന് വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ് അവാര്‍ഡ് സമ്മാനിക്കും. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ പി കെ ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. വൈക്കം അനുസ്മരണം പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആലങ്കോടിന്റെ കവിതകള്‍ കവി മണര്‍കാട് ശശികുമാര്‍ അവതരിപ്പിക്കും. മുകുന്ദന്റെ പുല്ലാങ്കുഴല്‍ വാദനം ഉണ്ടായിരിക്കും. പുസ്തകപരിചയം ഡോ. പള്ളിപ്പുറം മുരളി നടത്തും. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി കെ ബിനു, സി ഗൗരിദാസന്‍ നായര്‍, സി കെ ആശ എം എല്‍ എ, ഇപ്‌ററ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, സാംജി ടി വി പുരം, ആനിക്കാട് ഗോപിനാഥ്, എലിക്കുളം ജയകുമാര്‍, എം പ്രശാന്ത്, ജോസ് ചമ്പക്കര, ടി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, സി കെ പ്രശോഭനന്‍, സലിം മുല്ലശ്ശേരി, ശ്രീപാര്‍വ്വതി, സാബു പി മണലൊടി, പി എസ് മുരളീധരന്‍, പി ജി ഷാജിമോന്‍, അരവിന്ദന്‍ കെ എസ് മംഗലം, എം ഡി ബാബുരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.