Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിരണ്ടുനടന്ന എരുമയെ തളച്ചു.
05/08/2016

തലയോലപ്പറമ്പ്: മേവെള്ളൂര്‍ ഗ്രാമത്തെ വിറപ്പിച്ച് രണ്ട് ദിവസമായി വിരണ്ടുനടന്ന എരുമയെ ഇന്നലെ വൈകുന്നേരം നാലിന് തളച്ചു. മേവെള്ളൂര്‍ സ്വദേശി ബിനോയ് തോട്ടത്തിലിന്റെ ഉടമസ്ഥതയിലുള്ള എരുമ തിങ്കളാഴ്ച രാവിലെയാണ് വിരണ്ട് ഓടുന്നത്. പ്രസവം നടന്നതിനുശേഷം സമീപത്തുകൂടി എത്തിയ വാഹനത്തിന്റെ ഒച്ച കേട്ട് പാടശേഖരത്തിലൂടെ ചീറിപ്പായുകയായിരുന്നു. ഇതിനുശേഷം തളക്കാന്‍ നിരവധിതവണ ശ്രമം നടന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഇന്നലെ രാവിലെ കൂത്താട്ടുകുളത്തുനിന്നെത്തിയ സംഘം ട്രാക്ടറിലൂടെ പാടത്തിന്റെ നടുവിലെത്തി കയറിട്ട് എരുമയെ കുടുക്കിലാക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഇവരുടെ പരിശ്രമം വൈകുന്നേരം നാലോടെയാണ് ലക്ഷ്യത്തിലെത്തിയത്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.