Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍ കൃഷി
05/08/2016

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 52 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ചക്കാലം കൊണ്ടാണ് തരിശായിക്കിടന്ന കാട്ടിക്കുന്ന് കാക്കമുള്ളുങ്കല്‍ പുരയിടം കൃഷിക്കായി സജ്ജമാക്കിയത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ് മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത പ്രിന്‍സ്, റംലത്ത് സലിം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജിതാ രാജേന്ദ്രന്‍, ദീപാ സജി എന്നിവര്‍ പ്രസംഗിച്ചു.