Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്ധ്യാത്മിക വിജ്ഞാനസത്രം
05/08/2016

വൈക്കം: എന്‍.എസ്.എസ് യൂണിയന്‍ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും വനിതാ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏഴിന് വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ ആദ്ധ്യാത്മിക വിജ്ഞാനസത്രം സംഘടിപ്പിക്കും. രാവിലെ ഒന്‍പതിന് താന്ത്രികകുലപതി മനയത്താററില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരി സത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേററര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പത്ത് മുതല്‍ ആദ്ധ്യാത്മിക പ്രശ്‌നോത്തരി മത്സരം, പ്രഭാഷണ മത്സരം, പുരാണ കഥാചിത്രരചനാ മത്സരം എന്നിവ നടക്കും.