Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
05/08/2016
ലെന്‍സ്‌ഫെഡ് വൈക്കം ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. വൈററ് ഗേററ് റെസിഡന്‍സിയില്‍ നടക്കുന്ന സ്വീകരണസമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, എസ്.ഹരിദാസന്‍ നായര്‍ എന്നിവരെ ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം സനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, സെക്രട്ടറി എ.പ്രദീപ്കുമാര്‍, ട്രഷറര്‍ ബി.വിജയകുമാര്‍, ഏരിയാ സെക്രട്ടറി കെ.പി ബിനീഷ്, ട്രഷറര്‍ സാം വി.ജേക്കബ്, ഷീലാ രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെട്ടിട നിര്‍മാണ നിയമ പഠനക്കളരിയും സംഘടിപ്പിച്ചു.