Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും
05/08/2016
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആയുഷ് പി.എച്ച്.സി ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആയുഷ് പി.എച്ച്.സി ആയുര്‍വേദ ഡിസ്‌പെന്‍സറി, ഭാരതീയ ചികിത്സാ വകുപ്പ്, എ.ഐ.വൈ.എഫ് ചിറപ്പാട്-മുട്ടുങ്കല്‍ യൂണിററ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുലോചന പ്രഭാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 50 പേര്‍ക്ക് കര്‍ക്കിടക കിററും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, ബാബു, കെ.കെ സാബു, അജിത്ത് ലാല്‍, സന്ദീപ്, ശ്യാം എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ് ലക്ഷ്മി, ഡോ. സുമ ബാബു, ജെ.മിഥുന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.