Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിനുമുന്നിലെ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്ത യുവാവിന് ഗുരുതരപരുക്ക്.
04/08/2016
കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പരുക്കേററ് ചികിത്സയില്‍ കഴിയുന്ന തലയോലപ്പറമ്പ് ഉമാകുന്ന് കാടാശ്ശേരില്‍ സന്തോഷിന്റെ മകന്‍ സന്ദീപ്

തലയോലപ്പറമ്പ്: വീടിനുമുന്നിലെ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്ത യുവാവിന് ഗുരുതരപരുക്ക്. തലയോലപ്പറമ്പ് ഉമാകുന്ന് കാടാശ്ശേരില്‍ സന്തോഷിന്റെ മകന്‍ സന്ദീപ് (20)നാണ് മാഫിയയുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരുക്കേററത്. ജേഷ്ഠനെ രക്ഷിക്കാനെത്തിയ അനുജന്‍ സൗരവിനും ആക്രമണത്തില്‍ പരുക്കേററു. കര്‍ക്കിടകവാവുദിവസം വൈകുന്നേരം ഏഴിനാണ് സംഭവം. വീടിനുമുന്നില്‍ നിന്ന് അഞ്ചംഗ സംഘം മയക്കുമരുന്ന് ലഹരിയില്‍ അക്രമാസക്തരാവുകയും അസഭ്യം ചൊരിയുകയുമായിരുന്നു. സംഭവം അതിരുവിട്ടപ്പോള്‍ ഇവിടെനിന്ന് പോകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് തലയോലപ്പറമ്പ് പോലീസ് ഇവരെ പിടികൂടുകയും താക്കീത് ചെയ്തു വിട്ടയക്കുകയുമായിരുന്നു. തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്കുമരുന്ന് മാഫിയകള്‍ അഴിഞ്ഞാടുകയാണ്. പിടികൂടുന്ന പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങി വീണ്ടും വില്‍പനയ്ക്ക് തന്നെ ഇറങ്ങുന്നു. വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ പോലീസും എക്‌സൈസും നടത്തുന്നുണ്ടെങ്കിലും ഇതിനെയെല്ലാം അതിജീവിക്കുന്ന മാര്‍ഗങ്ങളാണ് മാഫിയകള്‍ ആസൂത്രണം ചെയ്യുന്നത്. തലയ്ക്ക് സാരമായി പരുക്കേററ സന്ദീപ് തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വടകരയിലും കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേററിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.