Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണാ സമരം
04/08/2016

വൈക്കം: ഐ സി ഡി എസിനു കീഴിലുള്ള മുഴുവന്‍ അംഗന്‍വാടി ജീവനക്കാരും നാളെ പണിമുടക്കി വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണാ സമരം നടത്തുമെന്ന് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് എം ഡി ബാബുരാജും സെക്രട്ടറി പി എസ് പുഷ്പമണിയും അറിയിച്ചു. അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, വര്‍ദ്ധിപ്പിച്ച ശമ്പളം അടിയന്തിരമായി നല്‍കുക, പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നടത്തുന്ന സമരം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചിത്രലേഖ, കെ ഡി വിശ്വനാഥന്‍, കെ എസ് രത്‌നാകരന്‍, ഓമന മുരളീധരന്‍ എന്നിവര്‍ പ്രസംഗിക്കും.