ദേശീയ പണിമുടക്ക്
04/08/2016
തലയോലപ്പറമ്പ്: സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ഇന്‍ഡസ് മോട്ടോഴ്സ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) തലയോലപ്പറമ്പ് മേഖലാ സമ്മേളനം തീരുമാനിച്ചു. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി.ടി പ്രതാപന് ഉദ്ഘാടനം ചെയ്തു. സാബിര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കെ രമേശന്, യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ്, ജില്ലാ സെക്രട്ടറി മെഹിന്‍ കെ ബാലന്, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റെജിമോന് (പ്രസിഡന്റ്), രഞ്ജിത്ത് (സെക്രട്ടറി), സാജന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.