Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേററ യാത്രയുമായി കെ.പി.എം.എസിന് യാതൊരുവിധ ബന്ധവുമില്ലെന്ന് വൈക്കം യൂണിയന്‍ കമ്മിററി
29/11/2015
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേററ യാത്രയുമായി കെ.പി.എം.എസിന് (പുന്നല വിഭാഗം) യാതൊരുവിധ ബന്ധവുമില്ലെന്ന് വൈക്കം യൂണിയന്‍ കമ്മിററി അറിയിച്ചു. മതവിദ്വേഷവും ജാതിസ്പര്‍ദ്ദയും വളര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീസ ഫാസിസ്റ്റുകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുവാന്‍ നവോത്ഥാന ചിന്തകളെ മുറുകെപ്പിടിക്കുന്ന പുലയസമുദായം നിന്നുകൊടുക്കില്ലെന്ന് യൂണിയന്‍ കമ്മിററി യോഗം വിലയിരുത്തി. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിക്കെതിരെ പോരാടിയ നവോത്ഥാന നായകന്‍ മഹാത്മാ അയ്യന്‍കാളിയുടെ ചിത്രവും കെ.പി.എം.എസിന്റെ പാതകവും സമത്വമുന്നേററ യാത്രയുടെ പ്രചരണവേദികളില്‍ ചിലര്‍ ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹവും അയ്യന്‍കാളിയുടെ പോരാട്ടങ്ങളോടുള്ള അവഹേളനവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി അജിത്ത് കല്ലറ യോഗം ഉദ്ഘാടം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു ഉല്ലല, കെ.കുഞ്ഞ്, സുരേഷ്, അശോകന്‍, സിബിന്‍ മോഹനന്‍, മോഹന്‍ വടക്കേമുറി, അമ്മിണി രാഘവന്‍, സരോജിനി, സനില്‍കുമാര്‍, അഭിലാഷ്, ബാബു വടക്കേമുറി എന്നിവര്‍ പ്രസംഗിച്ചു.