Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസ് സ്‌ററാന്റിന്റെ അവസ്ഥ ദയനീയമാകുന്നു.
03/08/2016
ശോച്യാവസ്ഥയിലായ വൈക്കത്തെ സ്വകാര്യ ബസ് സ്‌ററാന്റ് കെട്ടിടം

വൈക്കം: ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തു സ്വകാര്യ ബസ് സ്‌ററാന്റിന്റെ അവസ്ഥ ദിവസം ചെല്ലുംതോറും ദയനീയമാകുന്നു. ഈ ബസ് സ്‌ററാന്റിനെ ഒഴിവാക്കി നഗരസഭ ലക്ഷങ്ങള്‍ മുടക്കി ദളവാക്കുളത്ത് പണികഴിപ്പിച്ച ബസ് ടെര്‍മിനലിനെ ഇന്നും പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സാധിച്ചിട്ടില്ല. ഇവിടെ നടത്തു പണികളെല്ലാം വഴിപാടായി മാറുകയാണ്. സ്‌ററാന്റില്‍ ബസുകള്‍ കയറുവാന്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയെങ്കിലും ഇതെല്ലാം ദീര്‍ഘവീക്ഷണമില്ലായ്മ മൂലം പരാജയപ്പെട്ടു. ഇവിടെയാണ് പഴയ ബസ് സ്‌ററാന്റിന്റെ ആവശ്യകതയേറുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്‌ററാന്റിനെ ഒഴിവാക്കി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബസ് സ്‌ററാന്റിന് സ്ഥലം കണ്ടത്തെിയപ്പോള്‍ തന്നെ പലരും പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ച് അന്നത്തെ ഭരണസമിതി സ്ഥലം വാങ്ങുകയും ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ടെര്‍മിനല്‍ നിര്‍മിക്കുകയും ചെയ്തു. അക്കാലത്ത് രാഷ്ട്രീയ വ്യത്യാസമില്ലാതെ ചില കൗസിലര്‍മാര്‍ പഴയ ബസ് സ്‌ററാന്റ് പുനര്‍നിര്‍മിച്ചാല്‍ മതിയെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി സ്‌ററാന്റ്, താലൂക്ക് ആശുപത്രി, ബോട്ടുജെട്ടി എന്നിവിടങ്ങളിലെല്ലാം എത്തുവര്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്നത് പഴയ ബസ് സ്‌ററാന്റിനെയായിരുന്നു. ഇപ്പോഴത്തെ സ്‌ററാന്റിലെ കെട്ടിടങ്ങളുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. യാത്രക്കാര്‍ ഇരിക്കുന്ന വിശ്രമകേന്ദ്രങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. മാലിന്യനിക്ഷേപവുമമുണ്ട്. കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഏറെ വലക്കുന്നു. വിശ്രമകേന്ദ്രം പണിയണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിനെയെല്ലാം അധികാരികള്‍ മറക്കുന്നു. കൈക്കുഞ്ഞുമായി എത്തുന്ന വീട്ടമ്മമാര്‍ ഏറെ ബുദ്ധിമുട്ടുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബസ് സ്‌ററാന്റിന്റെ ഒരു വശത്ത് കാത്തിരിപ്പുകേന്ദ്രം ഉ
ണ്ടങ്കെിലും മഴ പെയ്താല്‍ നനയാനാണ് യാത്രക്കാരുടെ വിധി. സ്‌ററാന്റിനെ പ്രയോജനപ്പെടുത്തി വരുമാനം കൊയ്യാന്‍ കോടികള്‍ മുടക്കി നഗരസഭ പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറികള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചെലവാക്കിയതിന്റെ ഒരുവിഹിതം സ്‌ററാന്റിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുവാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ജില്ലയിലെ ഏററവും തിരക്കേറിയ സ്വകാര്യ ബസ് ടെര്‍മിനലായി ഇത് മാറിയേനെ. ഇവിടെയെല്ലാം അധികാര രാഷ്ട്രീയത്തിന്റെ കൂത്താട്ടങ്ങളാണ് നടമാടിയത്. കാരണം ജനത്തിരക്കേറിയ സ്‌ററാന്റിനെ ഒഴിവാക്കി പുതിയത് നിര്‍മിച്ചപ്പോള്‍ എതിര്‍ത്ത ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയുമെല്ലാം അഭിപ്രായത്തെ തള്ളിക്കളഞ്ഞവര്‍ ഇപ്പോഴും പറയുന്നത് പുതിയ ബസ് സ്‌ററാന്റ് തന്നെയാണ് വൈക്കത്തിന് ആവശ്യമെന്നാണ്. ഇതിനിടയിലും യാത്രക്കാര്‍ തിരിഞ്ഞുനോക്കാത്ത ദളവാക്കുളം ബസ് ടെര്‍മിനല്‍ എന്തിനാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.