Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടികള്‍ ജല അഥോറിട്ടി ആരംഭിച്ചു.
03/08/2016
വൈക്കം കോവിലകത്തുംകടവ് റോഡിനുസമീപം പരിശോധനയില്‍ കണ്ടെത്തിയ മോട്ടോര്‍ ഉപയോഗിച്ച് ജലമോഷണം നടത്തുന്ന പൊതുടാപ്പ്.

വൈക്കം: കേടായ മീററര്‍ മാററി വെക്കാത്തവരുടെയും, വെള്ളക്കര കുടിശ്ശികയുള്ളവരുടെയും കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടികള്‍ ജല അഥോറിട്ടി ആരംഭിച്ചു. നഗരസഭാ പരിധിയിലും സമീപപഞ്ചായത്തുകളായ ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍, ടി.വി പുരം എന്നിവിടങ്ങളിലുമാണ് നടപടികള്‍ തുടങ്ങിയത്. വൈക്കം സബ് ഡിവിഷനുകീഴിലുള്ള പ്രദേശങ്ങളില്‍ ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിശോധനകള്‍. കേടായ വാട്ടര്‍ മീറററിലൂടെ ജലമെടുത്ത് ദുരുപയോഗം ചെയ്യുന്നവരുടെ കണക്ഷനുകള്‍ കണ്ടെത്തി കുററക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പിഴയും ചുമത്തും. കണക്ഷന്‍ വിച്ഛേദിച്ചിട്ടും കുടിശ്ശിക തീര്‍ക്കാത്തവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ തുടങ്ങും. ക്രമക്കേടുകള്‍ കാണിക്കുന്ന കണക്ഷനുകള്‍ സ്ഥിരമായി വിച്ഛേദിച്ച് നിയമനടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ നടന്ന പരിശോധനയെത്തുടര്‍ന്ന് നിരവധി കണക്ഷനുകള്‍ വിച്ഛേദിച്ചു. പൊതുടാപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി കുടിവെള്ളം മോഷ്ടിക്കുന്നവരെയും കണ്ടെത്തി പിഴ ഈടാക്കി. പിഴ ഒടുക്കാത്തവരുടെ പേരില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിക്കും. വരുംദിവസങ്ങളില്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്‍പ്പെടെ കര്‍ശന നടപടികള്‍ തുടരുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.