Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടുപാലം തകര്‍ന്നു.
03/08/2016
ഇന്നലെ തകര്‍ന്ന വെച്ചൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തോടിനു കുറുകെയുള്ള മുട്ടുപാലം

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തോടിനു കുറുകെയുള്ള മുട്ടുപാലം ഇന്നലെ രാവിലെ തകര്‍ന്നു. കല്ലറ-വെച്ചൂര്‍ റോഡിലേക്ക് മററം മേഖലയിലുള്ള ആളുകള്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന റോഡാണിത്. മററം നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗവും ഇതാണ്. കൊടുതുരുത്ത്-മററം റോഡില്‍ ഇന്നലെ തകര്‍ന്നത് ഉള്‍പ്പെടെ രണ്ട് തടിപ്പാലങ്ങളാണ് ഉള്ളത്. രണ്ട് പാലങ്ങളും നാട്ടുകാര്‍ പിരിവെടുത്ത് നിര്‍മിച്ചതാണ്. രണ്ട് കിലോമീറററാണ് റോഡിന്റെ നീളം. എട്ടു മീററര്‍ വീതിയില്‍ റോഡ് നിര്‍മാണത്തിനു സ്ഥലം ഏറെറടുത്തിട്ടു നാളുകളായി. ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. തടിപ്പാലം തകര്‍ന്നതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളും ഇനി മുററത്തേക്ക് എത്തുകയില്ല. കിലോമീറററുകളോളം ചെളിയില്‍ കൂടി നടന്നല്ലാതെ കുട്ടികള്‍ക്ക് സ്‌കൂളിലും എത്താന്‍ കഴിയില്ല. വൈക്കം മേഖലയിലെ ഏററവും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പ്രധാന സ്ഥലമാണ് വെച്ചൂര്‍ പഞ്ചായത്തിലെ മററം മേഖല. പാലവും റോഡും ഉടന്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.