Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനസെമിനാര്‍ അംഗീകാരം നല്‍കി.
03/08/2016
വൈക്കം നഗരസഭയുടെ 2016-17 വാര്‍ഷികപദ്ധതിയുടെ ഭാഗമായി നടത്തിയ വികസനസെമിനാര്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

.വൈക്കം: നഗരസഭ കൗണ്‍സിലിന്റെ സ്വപ്നപദ്ധതിയായ അത്യാധുനിക പൊതുശ്മശാനം നിര്‍മിക്കണമെന്ന നിര്‍ദ്ദേശത്തിന് നഗരസഭ വികസനസെമിനാര്‍ അംഗീകാരം നല്‍കി. ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കും. മുന്‍സിപ്പല്‍ പാര്‍ക്കിന്റെ നവീകരണത്തിന് 42 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കും. ജെട്ടി മൈതാനിയില്‍ ഓപ്പണ്‍ ഓഡിറേറാറിയം നിര്‍മിക്കും. 18 വര്‍ഷമായ തരിശുകിടക്കുന്ന നാറാണത്ത് ബ്ലോക്കില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തും. പാലിയേററീവ് കെയര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിന് പ്രത്യേക പരിഗണന നല്‍കും. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യത്തിനും മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് നഗരത്തിലെ റോഡുകളുടെ അററകുററപ്പണി പൂര്‍ത്തീകരിക്കുന്നതിനും, തെരുവ് വിളക്കുകള്‍ തെളിക്കുന്നതിനും നടപടി സ്വീകരിക്കും. ഉള്‍നാടന്‍ ജലാശയങ്ങളെ ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതിയും, സര്‍ക്കാര്‍ സഹായത്തോടെ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാനവികസനവും നടപ്പിലാക്കും. 2016-17 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 9,68,82,129 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷിയ്ക്ക് 44 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 22 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 44 ലക്ഷം, പൊതുമരാമത്തിന് 88 ലക്ഷം, ഭവനനിര്‍മാണത്തിന് 31 ലക്ഷം, കുടിവെള്ളത്തിന് 35 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 6,15,000 രൂപ എന്നിവയടങ്ങുന്ന പദ്ധതികള്‍ക്കാണ് സെമിനാര്‍ അംഗീകാരം നല്‍കിയത്. സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന വികസനസെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ വികസനരേഖ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ എസ്.ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍, ജി.ശ്രീകുമാരന്‍ നായര്‍, ബിജു കണ്ണേഴത്ത്, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, നഗരസഭ സെക്രട്ടറി എസ്.ബിജു, കോ-ഓര്‍ഡിനേററര്‍ അഖില എന്നിവര്‍ പ്രസംഗിച്ചു.