Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.
01/08/2016
വെള്ളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ കരിപ്പാടത്ത് ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തും വടകര സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന നാടും നാട്ടാരും വിഷവിമുക്ത പച്ചക്കറികള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ കരിപ്പാടത്ത് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. തക്കാളി, ചീര, പച്ചമുളക്, പാവല്‍, പടവലം, വള്ളിപയര്‍, വഴുതന, കുറ്റിപയര്‍, വെണ്ട, കോവല്‍, വെള്ളരി എന്നീ പച്ചക്കറികളാണ് കൃഷിയിറക്കിയത്. പ്രദേശത്തെ പത്തേക്കര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തും ബാങ്കും ചേര്‍ന്ന് പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി മുഴുവന്‍ വീടുകളിലും എത്തിച്ച് നല്‍കുന്നുണ്ട്. ജൈവകൃഷിയുടെ ഉദ്ഘാടനം കരിപ്പാടം തട്ടാവേലിയില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ആര്‍ സുഗുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ കര്‍ഷകര്‍ക്കുള്ള ഗ്രോബാഗ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സുധര്‍മ്മന്‍, വടകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍, വാര്‍ഡ് മെമ്പര്‍ ഒ.കെ ബിനോയ്, കൃഷി ഓഫീസര്‍ പ്രീത, ടി.പി തോമസ്, വിവിധ കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ വിത്തിടീലിന് നേതൃത്വം നല്‍കി.