Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനസെമിനാര്‍ നടത്തി.
01/08/2016

വൈക്കം: നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡുസഭയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് രാവിലെ 10ന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ വികസനസെമിനാര്‍ നടത്തി. സി.കെ ആശ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ കരടുപദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, എസ്.ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, നഗരസഭ സെക്രട്ടറി എസ്.ബിജു, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.