Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡേററാ ബാങ്കിലെ തെററുകള്‍ തിരുത്തണം
01/08/2016

വൈക്കം: വെച്ചൂര്‍ കൃഷിഭവന്‍ പരിധിയില്‍ ഡേററാ ബാങ്കിലെ തെററുകള്‍ തിരുത്തുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വെച്ചൂര്‍ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം എല്ലാ കൃഷിഭവനുകളിലെയും ഡേററാ ബാങ്കിലെ തെററുതിരുത്തല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴും വെച്ചൂരില്‍മാത്രം കൃഷിഭവനില്‍ പരാതികള്‍ സ്വീകരിക്കുന്നില്ല. ഇതേത്തുടര്‍ന്ന് പഞ്ചായത്തിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മനുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഡയറക്ടര്‍ ഉറപ്പുനല്‍കി. ഉറപ്പുപാലിക്കാതെ വന്നാല്‍ ജനങ്ങളുമൊത്ത് മററ് സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുവര്‍ പറഞ്ഞു. വെച്ചൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളായ കെ.ആര്‍ ഷൈലകുമാര്‍, സോജി ജോര്‍ജ്ജ്, ആനി മാത്യു, യു.ഡി.എഫ് ചെയര്‍മാന്‍ വക്കച്ചന്‍ മണ്ണത്താലി, കണ്‍വീനര്‍ പി.ശിശുപാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.