Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
01/08/2016

വൈക്കം: എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍, വനിതാഫോറം സംസ്ഥാന കണ്‍വീനര്‍ ഗിരിജ ജോജി ഉള്‍പ്പെടെയുള്ള നേതാക്കളെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാററിയതില്‍ അസോസിയേഷന്‍ വൈക്കം ബ്രാഞ്ച് കമ്മിററി പ്രതിഷേധിച്ചു. ഇ.എന്‍ ഹര്‍ഷകുമാറിനെ കുറുപ്പുന്തറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലേക്കും, ഗിരിജാ ജോജിയെ പത്തനംതിട്ട കോന്നി ഗവണ്‍മെന്റ് ആശുപത്രിയിലേക്കും, വനിതാഫോറം ബ്രാഞ്ച് കണ്‍വീനറെ വി.എസ് വിദ്യയെ കുറവിലങ്ങാട് പി.എച്ച്.സിയിലേക്കുമാണ് സ്ഥലം മാററിയിരിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വനിതകളടക്കമുള്ള ഒട്ടേറെ പേരെയാണ് സ്ഥലം മാററിയിരിക്കുന്നത്. സജീവ പ്രവര്‍ത്തകരെ സ്ഥലംമാററി സംഘടനയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ബ്രാഞ്ച് പ്രസിഡന്റ് ജെ.റോബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേററ് അംഗം സതീഷ് ജോര്‍ജ്ജ്, സംസ്ഥാന കമ്മിററി അംഗം പി.ഹനീഫ, റോജന്‍ മാത്യു, അംബിള്‍ പി.പ്രകാശ്, ബി.ഐ പ്രദീപ്കുമാര്‍, പി.എന്‍ ബിജു, യദു പി.അശോക് എന്നിവര്‍ പ്രസംഗിച്ചു.