Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈസന്‍സ് എടുക്കണമെന്ന് ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍
01/08/2016

വൈക്കം: ഉള്‍നാടന്‍ ഫിഷറീസ് നിയമപ്രകാരം മത്സ്യബന്ധനത്തിന് പോകുന്ന ഉള്‍നാടന്‍ വള്ളങ്ങളും വലകളും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 2015-16ല്‍ ലൈസന്‍സ് എടുത്തവര്‍ക്ക് 2016-17ല്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതാണ്. ഓഗസ്റ്റ് നാല് മുതല്‍ 30 വരെയാണ് വളളങ്ങളുടെ പരിശോധന. നാലിന് വെച്ചൂര്‍ ബണ്ടിന്റെ വടക്കുഭാഗം, അഞ്ചിന് കുമരകം ചീപ്പുങ്കല്‍ പാലം, ആറിന് കൈപ്പുഴമുട്ട് പാലം, എട്ടിന് പള്ളിച്ചിറ സംഘം, ഒന്‍പതിന് തലയാഴം ലാന്‍ഡിംഗ്, 10ന് ടി.വി പുരം കോട്ടച്ചിറ, 11ന് തൃണയംകുടം (ബലിക്കടവ്), 12ന് സ്വാമിക്കല്‍ ജെട്ടി (കുമരകം), 17ന് കോവിലകത്തുംകടവ്, 18ന് നേരേകടവ് ജെട്ടി, 19ന് തറവട്ടം-മേക്കര, 22ന് മുറിഞ്ഞപുഴ ലാന്‍ഡിംഗ് സെന്റര്‍, 23ന് ബ്രഹ്മമംഗലം എലിയമ്മേല്‍, 26ന് വെള്ളൂര്‍ മുളക്കുളം (ആറാട്ടുകടവ്), 30ന് കല്ലറ പഴുവന്‍തുരുത്ത് (ചന്തക്കവല) എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വള്ളങ്ങളുടെ പരിശോധന നടക്കുന്നത്. പത്ത് രൂപയാണ് അപേക്ഷാ ഫോറത്തിന്റെ വില. വള്ളങ്ങളുടെ രജിസ്‌ട്രേഷന് അഞ്ച് മീററര്‍ വരെ 100 രൂപയും, അഞ്ച് മീറ്ററില്‍ കൂടുതല്‍ 150 രൂപയുമാണ് ഫീസ്. വലയുടെ രജിസ്‌ട്രേഷന് 50 രൂപയും, ലൈസന്‍സിന് 25 രൂപയും അടയ്ക്കണം. ലൈസന്‍സ് ഇല്ലാത്ത ചീനവലകള്‍ക്കോ, ഊന്നുവലകള്‍ക്കോ ലൈസന്‍സോ രജിസ്‌ട്രേഷനോ ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈക്കം, കുമരകം മത്സ്യഭവനുമായി ബന്ധപ്പെടണം.