Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടകര സര്‍വീസ് സഹകരണ ബാങ്ക് വടകര സി.എം.എസ് എല്‍.പിസ്‌കൂളിന് കമ്പ്യൂട്ടര്‍ നല്‍കി.
01/08/2016
വടകര സര്‍വീസ് സഹകരണ ബാങ്ക് വടകരസി.എം.എസ് എല്‍.പിസ്‌കൂളിന് നല്‍കിയ കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മംബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: വടകര സര്‍വീസ് സഹകരണ ബാങ്ക് വടകര സി.എം.എസ് എല്‍.പിസ്‌കൂളിന് കമ്പ്യൂട്ടര്‍ നല്‍കി. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സ്‌കൂളിന് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കിയത്. സ്‌ക്കൂള്‍ മനേജര്‍ ഡോ. സാബു കെ.ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വത്സമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മം ബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍ നിര്‍വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി ഇ.ആര്‍ വിശ്വംഭരന്‍, വെളളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ആര്‍ സുഗുണന്‍, വാര്‍ഡ് മെമ്പര്‍ ഓ.കെ ബിനോയി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.എ ഷാജു,ജോണ്‍ പൂച്ചക്കാടന്‍, ടി.എസ് അശോകന്‍, ആശ, സെക്രട്ടറി ടി.പി ലത, പി.ടി.എ പ്രസിഡന്റ് ബിജു, ലൂക്കോസ് മണക്കാട് എന്നിവര്‍ പ്രസംഗിച്ചു.