Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ മാനാപ്പള്ളി ബ്ലോക്കില്‍പ്പെട്ട മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കുനനതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ
01/08/2016

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ നെല്ലറയായ വടയാര്‍ മാനാപ്പള്ളി ബ്ലോക്കില്‍പ്പെട്ട മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കുനനതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാനാപ്പള്ളി ബ്ലോക്കിലെ ആകെയുള്ള 240 ഏക്കര്‍ പാടശേഖരങ്ങളില്‍ ഇപ്പോള്‍ വെറും അഞ്ച് ശതമാനം പ്രദേശത്തുമാത്രമാണ് നെല്‍കൃഷി നടത്തുന്നത്. ബലവത്തായ പുറംബണ്ടിന്റെ അഭാവവും, ആവശ്യമായ കാര്‍ഷികയന്ത്രങ്ങള്‍ യഥാസമയം ലഭിക്കാത്തതും, സര്‍ക്കാരില്‍നിന്നുള്ള സഹായങ്ങളുടെ കുറവുമാണ് ഇതിന് കാരണം. ഒരു കാലത്ത് ഇവിടെ ഇരുപ്പൂ കൃഷി ചെയ്ത് കൊയ്ത്തുത്സവം നടത്തിയിരുന്നു. നെല്‍കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഏറെയുള്ള പ്രദേശത്തെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാനുള്ള സഹായസഹകരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.ജി രാജു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു പി.മണലൊടി, കെ.വി ഉദയകുമാര്‍, കെ.എം സാബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സുലോചന പ്രഭാകരന്‍ (പ്രസിഡന്റ്), കെ.കെ സാബു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.